പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്


ചണ്ഡിഗഢ് : പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20ന് മന്ത്രി വാക്സിൻ സ്വീകരിച്ചിരുന്നു.
ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്സിൻ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്സിൻ നിർമ്മാതാക്കൾ അവകാശപ്പട്ടത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജി.ആർ ഉധ്വനി അൽപ സമയം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement