ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്തത മുസ്‌ലിം ലീഗ് പ്രവത്തകൻ അറസ്റ്റിൽ. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്.
തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ രാവിലെ വോട്ട് ചെയ്ത ഇദ്ദേഹം ഉടൻ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു. സംശയം തോന്നിയ പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാർട്ടി പ്രവർത്തകർ സലൈമാനോട് കാര്യം അന്വേഷിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ തീക്കോയി സെന്റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്തതായി സുലൈമാൻ തുറന്ന് പറഞ്ഞു.
വിരലിൽ പുരട്ടിയ മഷി പ്രാദേശിക മുസ്‌ലിം ലീഗ് പ്രവർത്തകരിൽ ചിലർ മായിച്ചു കളയാൻ സഹായിച്ചതായും സമ്മതിച്ചതിനെ തുടർന്ന് പോലീസ് സുലൈമാനെ അറസ്റ്റ് ചെയ്തു.
Post a Comment