സൗജന്യ ക്രിസ്മസ് കിറ്റ് വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും


സൗജന്യ ക്രിസ്മസ് കിറ്റ് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് നല്‍കും. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുടങ്ങിയവയാണ് കിറ്റില്‍ ഉണ്ടാവുക.

കൊവിഡ് പശ്ചാത്തലത്തിലാണ് മാസംതോറും സൗജന്യ കിറ്റ് വിതരണം സര്‍ക്കാര്‍ ആരംഭിച്ചത്. നവംബര്‍ മാസത്തിലെ കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ഒക്ടോബര്‍ മാസത്തിലെ കിറ്റ് ഇനിയും വാങ്ങാത്തവര്‍ക്ക് ഡിസംബര്‍ അഞ്ച് വരെ കൈപ്പറ്റാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement