കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 728, എറണാകുളം 651, തൃശൂര്‍ 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂര്‍ 194, വയനാട് 195, ഇടുക്കി 95, കാസര്‍ഗോഡ് 50 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര്‍ 5, കൊല്ലം 4, പാലക്കാട്, വയനാട് 3 വീതം, കോട്ടയം, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 375, കൊല്ലം 348, പത്തനംതിട്ട 242, ആലപ്പുഴ 237, കോട്ടയം 581, ഇടുക്കി 303, എറണാകുളം 377, തൃശൂര്‍ 604, പാലക്കാട് 379, മലപ്പുറം 475, കോഴിക്കോട് 645, വയനാട് 223, കണ്ണൂര്‍ 203, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,81,397 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,49,162 പ

Post a Comment

Previous Post Next Post

Join Whatsapp

Advertisement