ബെംഗളൂരു :ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി നടന്ന കലാപത്തിൽ ഉൾപ്പെട്ട 17 എസ്.ഡി.പി.ഐ. പ്രവർത്തകരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരിക്കുന്നത്.
കലാപത്തിനിടയിൽ കോണ്‍ഗ്രസ് എംഎൽഎ യുടെ വീട് തീവെച്ച് നശിപ്പിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
എസ്.ഡി.പി.ഐ. ബെംഗളൂരു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് കെ ജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് തുടങ്ങിയവരാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ച കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും നേതൃത്വം നൽകിയതെന്നും എൻഐഎ അറിയിക്കുന്നു
കലാപത്തിന് ആഹ്വാനവും നേതൃത്വവും നൽകിയത് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയാണെന്നും പോലീസ് സംശയിക്കുന്നു
കലാപകാരികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. കണ്ണീർവാതക ഷെൽ പൊട്ടിത്തെറിച്ച് തുളഞ്ഞുകയറി മറ്റൊരാളും കൊല്ലപ്പെട്ടു.
Post a Comment