അലോപ്പതി ഡോക്ടർമാർ 11 ന് പണിമുടക്കും




ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ശാസ്ത്ര ക്രിയയ്ക്ക് അനുമതി നൽകാൻ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ ( സി. സി.ഐ.എം.) തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിലെ അലോപ്പതി ഡോക്ടർമാർ 11 ജോലിയിൽ നിന്ന് വിട്ടു നിൽക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം. സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. കോവിഡ് അത്യാഹിത വിഭാഗം തുടങ്ങി ആവശ്യ സേവനമേഖലകളിൽ മാത്രമേ ആ സമയം ഡോക്ടർമാരുടെ സേവനം ലഭിക്കുക എന്ന് ഐ.എ.എം അറിയിച്ചു. ഐ.എം.എയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച രാജ്യവ്യാപകമായി അലോപ്പതി ഡോക്ടർമാർ 20 പേരിൽ കൂടാതെ സംഘങ്ങളായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പ്രതിഷേധിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2:00 വരെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ ധർണ നടത്തും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement