തദ്ദേശ തിരഞ്ഞെടുപ്പിൽ പൊതുമേഖല വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിച്ചെ ങ്കിലും പിന്നീട് ഒഴിവാക്കി. സംസ്ഥാന ബാങ്കേഴ്സ് സമിതി സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതോടെയാണ് ബാങ്കേഴ്സ് സമിതി സർക്കാരിനെ സമീപിച്ചത്. ഇത് അംഗീകരിച്ച് തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് പൊതുമേഖല വാണിജ്യ ബാങ്ക് ജീവനക്കാരെയും, പ്രാഥമിക സഹകരണ ബാങ്ക്, കാർഷിക ഗ്രാമ വികസന ബാങ്ക്, ജീവനക്കാരെയും ഒഴിവാക്കി. അതേസമയം കേരള ബാങ്ക്, കേരള ഗ്രാമീണ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ജോലിയുണ്ട്.
Post a Comment