പാനൂർ പോലീസ് സ്റ്റേഷനിൽ നിർമിച്ച ശിശുസൗഹൃദ കേന്ദ്രം ഇന്ന് പ്രവർത്തനം ആരംഭിക്കും



പാനൂർ: ചൈൽഡ് ആൻഡ് പോലീസ്(സി. എ.പി ) സംവിധാനത്തിന്റെ ഭാഗമായി പാനൂർ പോലീസ് സ്റ്റേഷനിൽ നിർമിച്ച ശിശുസൗഹൃദ കേന്ദ്രം ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. പാനൂർ പോലീസ് ഇൻസ്പെക്ടർ ഇ. വി ഫായിസ് അലി രാവിലെ 11. 30 ന് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പോലീസ് മേധാവി ഓൺലൈനായി പങ്കുചേരും. കുറ്റകൃത്യത്തിൽ ഏർപ്പെടാതെ പുതിയ തലമുറയെ വളർത്തിയെടുക്കാൻ ആവശ്യമായ കർമ്മപരിപാടികളാണ് പ്രധാന ലക്ഷ്യം. പൊലീസിനെ പറ്റി കുട്ടികളിലുള്ള ഭയാശങ്കകൾ അകറ്റുന്നതിനുമാണ് സ്റ്റേഷൻ ശിശു സൗഹൃദ മാക്കുന്നത്. സാമൂഹികക്ഷേമ വകുപ്പിനും സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്തും. പോലീസ് സ്റ്റേഷനിലെ പിൻഭാഗത്താണ് ശിശുസൗഹൃദ കെട്ടിടം നിർമ്മിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement