ഐ.പി.എല്‍ കളികളുടെ ആവേശം ക്യാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കുന്നതില്‍ ഒരു മലയാളി സ്പര്‍ശമുണ്ട്.


ആലപ്പുഴ പുന്നപ്ര സ്വദേശി അരുണ്‍കുമാറാണ് ആ മലയാളി.
രോമാഞ്ചം നൽകുന്ന ഷോട്ടുകളും ഗാലറിയിലെ ആരവങ്ങളും ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നതെന്തും തത്സമയം നമ്മളിലേക്ക് എത്തിക്കുന്നത് ക്രിക്കറ്റ് ക്യാമറാമാൻമാരാണ്.
ഐ.പി.എൽ കളികളുടെ ആവേശം ക്യാമറയിൽ പകർത്തി ലോകത്തെ കാണിക്കുന്നതിൽ ഒരു മലയാളി സ്പർശമുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശി അരുൺകുമാറാണ് ആ മലയാളി.
ആളൊഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കിയായിരുന്നു ഇത്തവണത്തെ ഐ.പി.എൽ. വളറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു അതെന്ന് അരുൺകുമാർ പറഞ്ഞു. കാണികളില്ല എന്ന ഫീൽ ഇല്ലാതെ തന്നെ ജോലി ചെയ്യാൻ പറ്റി എന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന് നടപ്പാക്കിയ ബയോ ബബിൾ സംവിധാനം വളരെ നല്ലതും സുരക്ഷിതവുമായിരുന്നുവെന്ന് അരുൺ പറഞ്ഞു. ക്യാമറയുമായി ഇതിനോടകം നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു ഈ ബിസിസിഐ അംഗീകൃത മലയാളി ക്യാമറാമാൻ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement