ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 243 അംഗ ബിഹാർ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ പൂർണ്ണമായും വ്യക്തമാകും. തൂക്ക് മന്ത്രിസഭയാകും വരിക എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കാൻ നടപടികൾ തുടങ്ങി.
15 വർഷമായ് സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാർ തന്നെ ആയിരുന്നു എൻ.ഡി.എ യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. മറുവശത്ത് പ്രതിപക്ഷ പർട്ടികളുടെ മുഖമായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വിയാദവ് മാറി. സംസ്ഥാനം ഇതുവരെ കണ്ടതിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ്ഹ് പാസ്വാന്റെ നേത്യത്വത്തിലുള്ള എൽ.ജെ.പി ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി ജനവിധി തേടി.
ഇന്ന് വരുന്ന തെരഞ്ഞെടുപ്പ് ഫലം ബിഹാറിനെ സമ്പന്ധിച്ച് എറെ നിർണ്ണായകമാണ്. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിച്ച് പ്രതിപക്ഷ സഖ്യം വിജയിച്ചാൽ ദേശിയ തലത്തിൽ തന്നെ എൻ.ഡി.എ വിരുദ്ധ നീക്കങ്ങൾക്ക് ഊർജ്ജം നൽകും. തൂക്ക് സഭയാകും എന്ന വിലയിരുത്തൽ പാർട്ടികളും മുന്നണികളും തള്ളിക്കളയുന്നില്ല. ഏതെങ്കിലും വിധത്തിലുള്ള ചാഞ്ചാട്ടം വിജയിക്കുന്നവർക്ക് ഉണ്ടാകാതിരിക്കാൻ കോൺഗ്രസും അർജെഡിയും അവരുടെ സ്ഥാനാർത്ഥികൾക്ക് പാർട്ടി നിയന്ത്രണം എർപ്പെടുത്തി.
Post a Comment