തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ
വിവരശേഖരണം ഇ- ഡ്രോപ്പ് സോഫ്റ്റവെയര്‍ മുഖേന നടത്തുന്നതിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, സ്റ്റേറ്റ് പി എസ് യു, യൂണിവേഴ്‌സിറ്റികള്‍, പി എസ് സി, എയ്ഡഡ് കോളേജ്/ സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള സ്വാശ്രയ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണം നടത്തുവാന്‍ ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. ഇ- ഡ്രോപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതാത് സ്ഥാപന മേധാവികളും, വരണാധികാരിയുടേയും, ഉപവരണാധികാരിയുടേയും ഓഫീസ് ഉള്‍പ്പെടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ആവശ്യത്തിലേയ്ക്ക് ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളും ഉത്തരവാദപ്പെട്ട ജീവനക്കാരുടെ മതിയായ ഹാജര്‍ നില ഉറപ്പ് വരുത്തി ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണം. ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ തെരഞ്ഞടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യൂട്ടിലൈസേഷന്‍ ഓഫ് ഇ ഡ്രോപ്പ് നോഡല്‍ ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ ഇ പി മേഴ്‌സി അറിയിച്ചു.
Post a Comment