ചിത്തിര ആട്ട വിശേഷ പൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമല ക്ഷേത്രം നടയടച്ചു. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിനു നടതുറക്കും. തന്ത്രി കണഠര് രാജിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ. കെ സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തിലേക്ക് ഭക്തരെ അനുവദിക്കുക. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത മേൽശാന്തി വി. കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം. എൻ രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്തു അവരോധിക്കും.തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ.
Post a Comment