പാനൂർ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തത് കാരണം വിദ്യാർത്ഥികളെല്ലാം തന്നെ ഓൺലൈനായി സ്മാർട്ട്ഫോണിലോ ടി.വിയിലോ ആണ് പഠിക്കുന്നത്. എന്നാൽ പാനൂർ ടൗണിൽ ഒരു കൊച്ചു കൂരയിൽ ആധുനിക സംവിധാനമൊന്നുമില്ലാതെ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്കായി ശിശുദിനത്തിൽ എൽ.ഇഡി ടിവി നൽകി മാതൃകയാകുകയായിരുന്നു പാനൂർ ജനമൈത്രി പോലീസ്. ടിവി വിതരണം ഡിവൈഎസ്പി മൂസ്സ വള്ളികാടൻ നിർവഹിച്ചു. ചടങ്ങിൽ സി. ഐ ഇ. വി ഫായിസലി, എസ്. ഐ കെ. വി ഗണേഷ്, ജനമൈത്രി ഓഫീസർ കെ. എം. സുജോയ് പി. ആർ. ഒ ദേവദാസ്, ഒ. ടി നവാസ് എന്നിവർ സംബന്ധിച്ചു.
Post a Comment