നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സാങ്കേതിക മേഖലയില്‍ സംരംഭക അവസരം തുറന്ന് നോര്‍ക്കാ പ്രവാസി സ്റ്റാര്‍ട്ട്അപ്പ് പദ്ധതി


നോര്‍ക്കാ റൂട്‌സും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി മലയാളികളുടെ പുനരധിവാസത്തോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനവുമാണ് പദ്ധതിയുടെ ലക്ഷ്യമാണ്. സമാന ആശയങ്ങളുള്ള പ്രവാസികളുണ്ടെങ്കില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതടക്കം പരിഗണിക്കാം. വിവിധ സ്റ്റാര്‍ട്ട് അപ്പ് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായവും ലഭ്യമാക്കും. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  https://norkapsp.startupmission.in/ എന്ന വെബ്‌സൈറ്റില്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മൂന്ന് മാസത്തെ പ്രോഗ്രാമാണ് തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് നല്‍കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement