പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ വീണ്ടും നേട്ടത്തിന്റെ നെറുകയില്‍.


പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ വീണ്ടും നേട്ടത്തിന്റെ നെറുകയില്‍. കൊല്‍ട്രോണ്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായ ഇ- ഹെല്‍ത്ത് പദ്ധതിക്കാണ് അംഗീകാരം. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന് കേന്ദ്ര ഭവന - നഗരകാര്യ മന്ത്രാലയത്തിന്റെ മികച്ച ഓണ്‍ലൈന്‍ ആരോഗ്യ പദ്ധതിയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. വ്യക്തിയുടെ ആരോഗ്യ രേഖകള്‍ പരിപാലിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും സഹായകമായ പദ്ധതി  എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കുന്നത്. 

കേന്ദ്രീകൃത ആരോഗ്യ വിവരസംവിധാനം, ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍, കേന്ദ്ര ഡെമോഗ്രാഫിക് ഡാറ്റാബേസ് എന്നിവയാണ് ഇ- ആരോഗ്യ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.പദ്ധതിയ്ക്കാവശ്യമായ ഹാര്‍ഡ് വെയറും മറ്റ് സാങ്കേതിക സഹായവും കെല്‍ട്രോണ്‍ ആണ് നല്‍കിയത്. അഞ്ച് വര്‍ഷത്തെ വാറന്റിയും സേവനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement