കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് തൃശ്ശൂരേക്ക് എട്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചു



കണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് തൃശ്ശൂരിലേക്ക് എട്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. 25 ശതമാനം യാത്രാ നിരക്ക് കുറച്ചാണ് ഓടുക.ഫാസ്റ്റ്, ഡീലക്സ്, സൂപ്പര്‍ ഡിലക്സ് എന്നീ ബസ്സുകള്‍ക്ക് ബാധകമാണ്. രാവിലെ 4.20 മുതല്‍ രാത്രി 7.20 വരെ ഒരു മണിക്കൂര്‍ ഇടവിട്ടാണ് സര്‍വിസ് നടത്തുന്നത്. തൃശ്ശൂരില്‍നിന്ന്‌ എട്ട് സര്‍വീസുകള്‍ 4.40 മുതല്‍ രാത്രി 7.20 വരെ യുണ്ടാകും. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉണ്ടാകും. ചാര്‍ജ് കുറച്ചതോടെ കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതിന് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് മാത്രം 7.35 ലക്ഷമാണ് വരുമാനം.

അടുത്തദിവസംതന്നെ കൂടുതല്‍ സര്‍വീസുകള്‍ക്ക് സാധ്യതയുണ്ട്. നിലവില്‍ കണ്ണൂരില്‍നിന്ന് കാസര്‍ക്കോട്ടേക്ക് 18 സര്‍വീസും കോഴിക്കോട്ടേക്ക് ഏഴ് സര്‍വീസും നടത്തുന്നുണ്ട്. കണ്ണൂരില്‍നിന്ന് ആകെയുള്ള നൂറ് ഷെഡ്യൂളില്‍ ഇപ്പോള്‍ 67 ഷെഡ്യൂളും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement