പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാക്കോ കേബിളിന് കെഎസ്ഇബിയില്‍ നിന്ന് വമ്പന്‍ ഓര്‍ഡര്‍. 143 കോടി രൂപയുടെ ഓര്‍ഡറാണ് കണ്ടക്ടര്‍ നിര്‍മ്മാണത്തിനായി കെഎസ്ഇബിയില്‍ നിന്ന് ലഭിച്ചത്. വൈദ്യുതി വിതരണ മേഖലയില്‍ ഉപയോഗിക്കുന്ന ലോ ടെന്‍ഷന്‍ എ.സി.എസ്.ആര്‍. റാബിറ്റ് കണ്ടക്ടറാണ് ട്രാക്കോ കേബിള്‍ നിര്‍മ്മിച്ച നല്‍കേണ്ടത്. കൈസ്ഇബിയില്‍നിന്ന് സ്ഥാപനത്തിന് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡര്‍ആണ് ഇത് .
ഈ വര്‍ഷം ആകെ 334 കോടിയുടെ കരാറാണ് ട്രാക്കോയ്ക്ക് ലഭിച്ചത്. 25 കോടി രൂപയുടെ വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം സ്ഥാപനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 156 കോടി രൂപയായിരുന്നു. കെഎസ്ഇബിക്ക് പുറമെ രാജസ്ഥാന്‍, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും കേബിളുകളും കണ്ടക്ടറുകളും ട്രാക്കോ കേബിള്‍ നല്‍കുന്നുണ്ട്.
Post a Comment