കേരളമാകെ കളിക്കളങ്ങള്‍ നിറയുകയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പെരിങ്ങമ്മലയില്‍ സജ്ജമാക്കിയ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോര്‍ട്സ് ഹബ്ബും നാളെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. വോളീബോള്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന നാടാണ് പെരിങ്ങമ്മല.ആധുനിക രീതിയിലുള്ള സ്റ്റേഡിയമെന്നത് കായിക താരങ്ങളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആവശ്യവും സ്വപ്നമായിരുന്നു. നാല് കോടി രൂപ ചെലവിലാണ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോര്‍ട്സ് ഹബ്ബും യാഥാര്‍ത്യമാക്കിയത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ബാഡ്മിന്റണ്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, തടിപാകിയ വോളീബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, മിനി ജിംനേഷ്യം, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച് തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിന്റെ ഭാഗമായിസജ്ജമാക്കിയിട്ടുണ്ട്.

Post a Comment