കാനറ ബാങ്ക്​ സംസ്ഥാനത്ത്​ 91 ശാഖകൾ പൂട്ടുന്നു ; കണ്ണൂർ ജില്ലയിലെ വിവിധ ശാഖകളും പട്ടികയിൽ



സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ച കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടൽ. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും. അതേസമയം, കരാർ, ദിവസവേതനക്കാർ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ് റിക്കവറി മാനേജ്മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്.
പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുമ്പോൾ ഒരു ശാഖപോലും നിർത്തില്ലെന്നും ആർക്കും ജോലി നഷ്ടപ്പെടില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ, നടപ്പായ ലയനങ്ങളെല്ലാം മറിച്ചാണ്. ജീവനക്കാരെ പിരിച്ചുവിടാൻ വ്യവസ്ഥയില്ലാത്തതിനാൽ നിലനിർത്തുമെന്നുമാത്രം.

നിർത്തുന്ന ശാഖകൾ

തിരുവനന്തപുരം സ്റ്റാച്യൂ (എം), ചാല, കഴക്കൂട്ടം, പേരൂർക്കട, മുട്ടത്തറ (എച്ച്.എഫ്.ബി), പേട്ട, ശാസ്തമംഗലം, തിരുമല, ലോക്കൽ, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, കിളിമാനൂർ, കുണ്ടറ, പുനലൂർ, ആയൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂർ, കോന്നി, കോഴഞ്ചേരി, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, മാന്നാർ, ചേർത്തല, എടത്വ, അമ്പലപ്പുഴ, ഹരിപ്പാട്, കടുത്തുരുത്തി, പൊൻകുന്നം, കറുകച്ചാൽ, കുറുവിലങ്ങാട്, കോട്ടയം കഞ്ഞിക്കുഴി,എറണാകുളം ഷൺമുഖം റോഡ് (മെയിൻ), കാക്കനാട്, അങ്കമാലി ഉദ്യമി മിത്ര, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശ്ശേരി, കോതമംഗലം, പിറവം, മരട്, ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കുന്നംകുളം, മുളങ്കുന്നത്തുകാവ് (പുഴയ്ക്കൽ), മാള, വലപ്പാട്. ചെർപുളശ്ശേരി, പട്ടാമ്പി, മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി, മഞ്ചേരി സ്പെഷലൈസ്ഡ് എസ്.എം.ഇ, വളാഞ്ചേരി, നിലമ്പൂർ, തിരൂർ (തൃക്കണ്ടിയൂർ), വടകര, ബാലുശ്ശേരി,കോഴിക്കോട് ചെ​റൂ​ട്ടി റോ​ഡ്​ (മെ​യി​ൻ),​ മാ​വൂ​ർ റോ​ഡ്, ​കൊ​ടു​വ​ള്ളി, പാ​യ​ന്തോ​ങ്ങ്, ഓ​ർ​​ക്കാ​​ട്ടേ​രി, കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി, പേ​രാ​​മ്പ്ര, പാ​നൂ​ർ, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, മാ​ഹി, ക​ൽ​പ​റ്റ, ബ​ത്തേ​രി, പ​ന​മ​രം, പ​ഴ​യ​ങ്ങാ​ടി (മു​ട്ടം), പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ചി​റ​ക്ക​ൽ, ക​ണ്ണ​പു​രം, ച​ക്ക​ര​ക്ക​ൽ (അ​ഞ്ച​ര​ക്ക​ണ്ടി), അ​ഴീ​ക്കോ​ട്​ സൗ​ത്ത്, ചെ​ങ്ങ​ള, പെ​രി​യ ​തുടങ്ങിയ സ്ഥലങ്ങളിലെ സെൻ്റ്റുകളില്ലാതാവും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement