കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


 തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത് (64), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍ (78), കോതാട് സ്വദേശിനി ഹെലന്‍ ടോമി (56), തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ് (83), കുരിയാചിറ സ്വദേശി ബാലന്‍ (72), കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (67), വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി (74), മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി (80), കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ (65), കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍ (71), പുറമേരി സ്വദേശിനി മമി (61) ഓമശേരി സ്വദേശി രാജന്‍ (72), കുളകാത്ത് സ്വദേശിനി ആമിന (60), വയനാട് മേപ്പാടി സ്വദേശിനി ഗീത (86), കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ (53) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1559 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement