കൊവിഡ്; സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശനസമയത്തില്‍ ക്രമീകരണം



കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ അറിയിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്‍പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് നാലുവരെയാണ് സമയം. (സാധാരണ ഭക്ഷണ ഇടവേള ബാധകം).
രാവിലെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ ഒരുമണിവരെ അവസരം നല്‍കും. ഒക്ടോബര്‍ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ഇടപാടുകളില്‍ മുകളില്‍ പറഞ്ഞ ക്രമീകരണം പാലിക്കണം.
വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാം.
ചില മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത്തരം പ്രദേശങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തില്‍ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

1 Comments

  1. നിങ്ങളുടെ ലോഗോ വെച്ച ഒരു ന്യൂസ് വന്നിരുന്നു... കല്യാണ പ്രായം സ്ത്രീകളുടേത്21 ആകുന്നു എന്നു പറഞ്ഞ. ആ നിയമം നവംബർ 4 ൻ പ്രാബല്യത്തിൽ വരും എന്ന് പറഞ്ഞ ഒരു ന്യൂസ് വന്നിരുന്നു... അത് ശെരി ആണോ. (Please give ur contact number)

    ReplyDelete

Post a Comment

Previous Post Next Post

Join Whatsapp

Advertisement