ചൊക്ലിയിൽ സിപിഎം പ്രവർത്തകന് മർദ്ദനം തുടർന്ന് ബിജെപി പ്രവർത്തകന് വെട്ടേറ്റു



ഒളവിലത്തെ പ്രേമനാണു വേട്ടേറ്റത്. വീടിന്
സമീപം വച്ച് അക്രമിക്കുകയായിരുന്നു. ചൊക്ലി പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
കാലിനും വയറിനുമാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പത്തു മണിയോടെയാണ് സംഭവം.


അതിന് കുറച്ച് സമയം മുമ്പ് സി പി എം അനുഭാവിയായ ഒളവിലം തൃക്കണ്ണാപുരത്തെ രാഹുൽ എന്ന യുവാവിന് മർദ്ദനമേറ്റിരുന്നു. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement