കൊവിഡ്19 നെ തുടര്‍ന്ന് മുടങ്ങിക്കിടന്ന കോഴ്‌സാണ് ഓണ്‍ലൈന്‍വഴി നടത്തുന്നത്. സംസ്ഥാനത്ത് കായിക താരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം തുടങ്ങിയ സാഹചര്യത്തിലാണ് പരിശീലകര്‍ക്കും ഓണ്‍ലൈന്‍വഴി റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നത്. വിദേശത്തെയും ഇന്ത്യയിലെയും പ്രഗത്ഭരായ പരിശീലകരും കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുമാണ് ക്ലാസുകള്‍ എടുക്കുക. രാവിലേയും ഉച്ചയ്ക്കുമായാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരക്കുന്നത്.
ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ മെന്റല്‍ ട്രെയിനര്‍ വിനയ് മേനോന്‍ ആദ്യക്ലാസ് കൈകാര്യം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് സ്‌പോട്‌സ് സൈക്കോളജിയില്‍ സിംഗപ്പൂരില്‍ നിന്നുള്ള സഞ്ജന കിരണ്‍ ക്ലാസെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌പോട്‌സ് മെഡിസിനില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫിസിയോ ഡോ. ജിജി ജോര്‍ജ്, ഫുബോളില്‍ ഫിഫയുടെയും എഎഫ്‌സിയുടെയും മുതിര്‍ന്ന പരിശീലകന്‍ വിന്‍സന്റ് സുബ്രഹ്മണ്യന്‍, സ്ട്രങ്ങ്ത്ത് ആന്റ് കണ്ടീഷനിങ്ങില്‍ സ്‌പെയിനില്‍ നിന്നുള്ള ക്രിസറ്റിയന്‍ ലോഗും ക്ലാസുകള്‍ നയിക്കും. ഒപ്പം സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്‌പോട്‌സ്‌കൗണ്‍സിലിലെയും സീനിയര്‍ പരിശീലകരും ക്ലാസുകള്‍ കൈകാര്യം ചെയ്യും.
കായിക വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികസഹായത്തോടെ നല്‍കുന്ന ഓണ്‍ലൈന്‍ പരിശീലനം നല്ല രീതിയല്‍ നിര്‍വഹിക്കുന്നതിന് പരിശീലകരെ പ്രാപ്തരാക്കന്‍ ഓണ്‍ലൈന്‍വഴിയുള്ള റിഫ്രഷര്‍ കോഴ്‌സ് സഹായിക്കും. കായിക ഇനങ്ങളിലെ പരിശീലന രീതിയില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും കോഴ്‌സിലൂടെ സാധിക്കും.
Post a Comment