ആലപ്പുഴ:തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്‍റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. അഞ്ജുവിന്‍റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തോട്ടപ്പള്ളി കന്നാലിപാലത്തിന് സമീപത്തുവെച്ച് എതിരെ വന്ന മീൻ ലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കാർ സ്‌കിഡ് ആവുകയും എതിരെ വന്ന മീൻവണ്ടി ഇടിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ നിന്ന് ലഭ്യമായ വിവരം. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ജുവിന്‍റെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post a Comment