കണ്ണൂർ നിയോജക മണ്ഡലത്തിൽ സൗത്ത് ബാസാറിലെ പാലക്കാട് സ്വാമി മഠം പാർക്കിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു


കണ്ണൂർ നിയോജക മണ്ഡലത്തിൽ സൗത്ത് ബാസാറിലെ പാലക്കാട് സ്വാമി മഠം പാർക്കിന്റെ  ഉദ്ഘാടനം  ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. കുട്ടികൾക്കാവിശ്യമായ കളിസ്ഥലങ്ങൾ, ഓപ്പൺ സ്റ്റേജ്, ലൈറ്റ് സംവിധാനങ്ങൾ , ഇരിപ്പിടങ്ങൾ, കഫ്റ്റീരിയ, ടോയിലറ്റ് , ഇന്റർലോക്ക് എന്നിവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ പാതയിൽ നിന്നും കുറച്ച് ഉള്ളിലോട്ട് മാറി സൗത്ത് ബസാർ കക്കാട് റോഡിൽ ആണ് പ്രസ്തുത പാർക്ക്. കണ്ണൂർ നഗരത്തിന്റെ പരിമിതിക്കുള്ളിൽ താമസിക്കുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും നഗര തിരക്കുകളിൽ നിന്ന് മാറി അൽപസമയം കുടുംബസമേതം ചിലവഴിക്കാനുള്ള അവസരമാണ് ഇത് മുഖേന കൈവരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement