തൊഴിലാളി വിരുദ്ധ ഓർഡിനൻസ് ബാംഗ്ലൂരിൽ രാജ്ഭവൻ മാർച്ചിനിടെ ഐ ടി യൂണിയൻ നേതാക്കൾ അറസ്റ്റിൽ


 

ബാംഗ്ലൂർ: തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികൾ ഓർഡിനൻസായിറക്കാനുള്ള ബി ജെപി സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്ഭവൻ മാർച്ച് നടത്തിയ കർണാടക സ്റ്റേറ്റ് ഐ ടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട ആക്ടിൽ ഭേദഗതികൾ വരുത്തി കൊണ്ട് ബിജെപി സർക്കാർ കൊണ്ടുവന്ന ബില്ലുകൾ ലെജിസ്ട്രേറ്റീവ് കൗൺസിൽ വോട്ടിനിട്ടു തള്ളിയതിനു പിന്നാലെ തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികൾ ഓർഡിനൻസായിറക്കാനുള്ള നീക്കത്തിനെത്തിരെ ഇന്ന് കാലത്ത് 11 മണിക്ക് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് കെഐടിയു ജനറൽ സെക്രട്ടറി സഖാവ് ഉല്ലാസ് , കെഐടിയു സെക്രട്ടറി സഖാവ് സൂരജ് നിടിയങ്ങ എന്നിവരെ കർണാടക പോലീസ് യാതൊരു പ്രകോപനവും ഇല്ലാതെ അറസ്റ്റ് ചെയ്തത് .

Post a Comment

Previous Post Next Post

Join Whatsapp

Advertisement