എഴുകോൺ : പൊള്ളാച്ചിയിൽനിന്ന് കൊല്ലത്തേക്ക് തക്കാളിയുമായി വന്ന ലോറി എഴുകോൺ ജങ്ഷന് സമീപം ദേശീയപാതയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു.
അടിയോളം താഴ്ചയിൽ പാങ്ങോട്-ശിവഗിരി റോഡിലേക്കാണ് മറിഞ്ഞത്. സേലം സ്വദേശികളായ ഡ്രൈവർ പ്രകാശ്, സഹായി ജോർജ് എന്നിവർക്ക് നിസ്സാരപരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
ചാറ്റൽമഴയിൽ നിയന്ത്രണംവിട്ട ലോറി റോഡിലൂടെ തെന്നിനീങ്ങിയശേഷം തലകീഴായി മറിയുകയായിരുന്നു. നിരന്തരം അപകടംസംഭവിക്കുന്ന മേഖലയാണിത്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ നടക്കുന്ന ഏഴാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു
Post a Comment