കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിലായ എം.ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. ശിവശങ്കറിനെതിരെ കൂടുതൽ കുറ്റങ്ങൾ ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.
ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ട നിർണായക മെഡിക്കൽ ബോർഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കർ ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടർചികിത്സയുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും.
Post a Comment