കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' അതിരുകള്‍ കടന്ന് നേപ്പാളിലേക്ക്


പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. പുതിയ വിതരണ ഏജന്റ് വഴി ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍  നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷ. 
എല്‍5 വിഭാഗത്തില്‍പ്പെട്ട 25 ഇ-ഓട്ടോകളുമായുള്ള വാഹനം അടുത്ത ദിവസം നേപ്പാളിലേക്ക് പുറപ്പെടും. റോഡ് മാര്‍ഗം 10 ദിവസം വേണ്ടിവരും നേപ്പാളിലെത്താന്‍. നവംബര്‍ മാസം പകുതിയോടെ കേരളത്തിന്റെ നീം ജി നേപ്പാള്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്. 
നേപ്പാളിന് പുറമെ ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ് , ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറാവുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement