തലശ്ശേരി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം ; മുൻ പഞ്ചായത്ത് പ്രസിഡൻ്റടക്കം ആറുപേർക്ക് കടിയേറ്റു


തലശ്ശേരി വടക്കുമ്പാട് മേഖലയിൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി തെരുവുനായശല്യം.പഞ്ചായത്ത് മുൻ പ്രസിഡന്റ് അടക്കം ആറുപേർക്ക് കടിയേറ്റു. എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. പ്രഹീദിന് (58) ചന്ദ്രോത്തുകുളത്തെ വീട്ടുപരിസരത്തുവെച്ചാണ് കടിയേറ്റത്. ഈ പ്രദേശത്തുവെച്ച് പാലേരി വീട്ടിൽ യശോദ (82), പാലേരിവീട്ടിൽ വസന്ത (65), പന്തക്ക സുരേന്ദ്രൻ (60), കുളിയൻവീട്ടിൽ ജയലത (50) എന്നിവർക്കും പാറ മരമില്ലിന് സമീപത്തുവെച്ച് കൗസു (70) വിനും കടിയേറ്റു. എല്ലാവരും ജനറൽ ആസ്പത്രിയിൽ ചികിത്സതേടി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement