പത്തു കോടി രൂപയുടെ റെഡ്മി ഫോണുകളുമായി പോയ ട്രക്ക് തമിഴ്നാട്–കര്‍ണാട അതിര്‍ത്തിയായ ഹൊസൂരില്‍ വച്ചു തട്ടിയെടുത്തു. ഒരു മാസത്തിനിടെ സമാന രീതിയില്‍ നടക്കുന്ന നാലാമത്തെ കവര്‍ച്ചയാണിത്. മധ്യപ്രദേശില്‍ നിന്നുള്ള കൊള്ള സംഘമാണ് കവര്‍ച്ചക്ക് പിന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ചെന്നൈകു സമീപമുള്ള ശ്രീ പെരുമ്പത്തൂരിലെ പ്ലാന്റിലാണ് ജനപ്രിയ ബ്രാൻഡായ ഷവോമി, റെഡ്മി ഫോണുകൾ നിർമ്മിക്കുന്നത്. ഇന്നലെ രാത്രിയാണ് ഒരു കണ്ടെയനര്‍ നിറയെ ഫോണുകള്‍ പ്ലാന്റില്‍ നിന്ന് മുംബൈയിലേക്ക് അയച്ചത്. തമിഴ്നാട് –കര്‍ണാടക അതിര്‍ത്തിക്ക് സമീപം ഹൊസൂരില്‍ വച്ചാണു സിനിമാ സ്റ്റൈല്‍ കവര്‍ച്ച . ഹൊസൂര്‍ ടൗൺ എത്തുന്നതിനു തൊട്ടുമുൻപ് ഹൈവേയിൽ ലോറി കുറുകെ നിർത്തി കവര്‍ച്ചാ സംഘം ഗതാഗതം തടസപ്പെടുത്തി. ഡ്രൈവര്‍ ക്യാബിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തോക്കുമായി ഒരു സംഘം ലോറി വളഞ്ഞു. കൈകൾ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകി ഡ്രൈവറെയും സഹായിയെയും അതെ ലോറിയിൽ ബന്ദിയാക്കി. തുടര്ന്നു കൊള്ളസംഘം ലോറിയുടെ നിയന്ത്രണം ഏറ്റെടുത്തു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ഫോണുകള്‍ മറ്റൊരു വാഹനക്കിലേക്കു മാറ്റിയതിനുശേഷം ലോറിയും ഡ്രൈവര്‍മാരെയും മേലുമലൈ എന്ന സ്ഥലത്ത് ഉപേക്ഷിച്ചു.
സാരമായി പരുക്കേറ്റ ഡ്രൈവര്‍മാരായ അരുണ്‍,സതീഷ് കുമാര്‍ എന്നിവരെ കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുകോടിയുടെ ഫോണുകള്‍ നഷ്ടമായെന്നാണു കണക്ക്. ഹൊസൂര്‍ ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തില്‍ പത്തു സംഘങ്ങള്‍ രൂപീകരിച്ചു തിരച്ചില്‍ തുടങ്ങി. ഹൈവേയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇതു നാലാം തവണയാണ് റെഡ് മി ഫോണുകളുമായി പോകുന്ന ലോറികള്‍ കൊള്ളയടിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള സംഘമാണു കൊള്ളയ്ക്കു പിറകിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുക്കുന്ന ഫോണുകള്‍ പശ്ചിമബംഗാള്‍ വഴി ബംഗ്ലാദേശിലേക്കാണു കടത്തുന്നതെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും ഹൊസൂരില്‍ വച്ചു റെഡ്മിയുടെ ലോറി തടഞ്ഞു ആറുകോടിയുടെ ഫോണുകള്‍ കൊള്ളയടിച്ചിരുന്നു.ആന്ധ്രപ്രദേശിലെ ഹൈവേകളില്‍ ഒരുമാസത്തിനിടെ മൂന്നുതവണയും സമാന കവര്‍ച്ചയുണ്ടായി
Post a Comment