രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ


വയനാട്ടിലെ സ്‌കൂൾ കെട്ടിട ഉദ്ഘാടന വിവാദത്തിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. ഔദ്യോഗിക യോഗങ്ങളിൽ മാത്രമാകും ഈ ദിവസങ്ങളിൽ രാഹുൽ പങ്കെടുക്കുക എന്നാണ് വിവരം.
ഇന്ന് 11.15ഓടെ കോഴിക്കോട് വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തുന്ന രാഹുൽ മലപ്പുറം ജില്ലാ കൊവിഡ് അവലോകനയോഗത്തിൽ പങ്കെടുക്കും. നാളെയും മറ്റന്നാളും വയനാട് ജില്ലയിലെ യോഗങ്ങളിലായിരിക്കും രാഹുൽ പങ്കെടുക്കുക.
വയനാട്ടിലെ കൊവിഡ് കെയർ സെന്ററായ മാനന്തവാടി ജില്ലാ ആശുപത്രിയിലും രാഹുൽ സന്ദർശനം നടത്തും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement