ചെറുകിട, ഇടത്തരം സിമെന്റ് വ്യാപാരികൾക്ക് സിമെൻറ് നൽകാതെ വിതരണം നിർത്തിവെച്ച് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ഹോൾസയിൽ വ്യാപരികളും കമ്പിനികളുടെ C & F ഉം നടത്തി വരുന്ന സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സിമൻറ് കമ്പനികൾക്ക് അനായാസം വില വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകും
ചെറുകിട സിമെൻറ് വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതിനും നിർമാണ. മേഖലയുടെ സ്തംഭനാവസ്ഥയ്ക്കും ഇത് കാരണമാകും,,
100 കണക്കിന് ചെറുകിട ഇടത്തരം സിമൻറ് കച്ചവടക്കാർക്ക് വിൽപനക്കായി സിമൻറ് ലഭിക്കാത്തതിനാൽ അവരുടെ ഉപജീവന മാർഗം വഴി മുട്ടി നിൽക്കുന്നു. കോവിഡ് ഉൾപ്പടെ വിവിധ കാരണങ്ങളാൽ തളർച്ച നേരിടുന്ന നിർമാണ മേഖല നിശ്ചലമാക്കുന്നതിന് ഈ സമരം ഇടവരുത്തും. മാത്രമല്ല ഇങ്ങനെ സിമൻറ് ലഭിക്കാതെ കൃത്രിമ ക്ഷാമമുണ്ടാക്കി സിമൻറ് കമ്പനികൾക്ക് യഥേഷ്ടം വില വർദ്ധിപ്പിക്കുവാനും സാഹചര്യം ഒരുക്കും.
സമരത്തിനിടയിൽ ചില സമരാനുകൂലികൾ അവരുടെ താൽപര്യത്തിനായി പുതിയ കമ്പിനികളുടെ സിമെൻറുകൾ
റീട്ടേയിൽ വ്യാപാരികളെ ഒഴിവാക്കി തങ്ങൾക്കിഷ്ടമുള്ള ആളുകൾക്ക് നേരിട്ട് സിമെൻ്റ് വിതരണം ചെയ്ത് മറ്റുള്ളവരെ വിഡ്ഡികളാക്കാൻ ശ്രമിക്കുന്നതും കാണാവുന്നതാണ്.
സ്തബനാവസ്ഥയിലായ നിർമ്മാണ മേഖലയിലെ ഈ സമരം അവസാനിപ്പിച്ച് ചെറുകിട ഇടത്തരം സിമെന്റ് വ്യാപാരികൾക്ക് സിമെന്റ് നൽകുന്നതിന് തയ്യാറവണെമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആവശ്യ പ്പെട്ടു
യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ഗോപിനാഥ്, അദ്ധ്യക്ഷത വഹിച്ചു ജില്ലാ സിക്രട്ടറി പി.എം.സുഗുണൻ ജീല്ലാ ട്രഷറർ ചാക്കോ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു,,,,,
Post a Comment