മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു


തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി), മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി മികച്ച ബാലതാരം കാതറിന്‍ വിജി . 119 സിനിമകളായിരുന്നു ഇക്കുറി മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്ന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറികൾ

മറ്റ് അവാർഡുകൾ

മികച്ച ചിത്രം- വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്)

രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)

സംവിധായകന്‍ -ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്)

മികച്ച നടി- കനി കുസൃതി (ബിരിയാണി)

മികച്ച നടന്‍- സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)

മികച്ച സ്വഭാവ നടന്‍- ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

സ്വഭാവ നടി- സ്വാസിക (വാസന്തി)

ഛായാഗ്രാഹകന്‍ : പ്രതാപ് പി. നായര്‍

തിരക്കഥ: റഹ്മാന്‍ ബ്രദേഴ്‌സ് (വാസന്തി)

തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍)

ഗാനരചന: സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ)

സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് )

പശ്ചാത്തല സംഗീതം: അജ്മല്‍ ഹസ്ബുള്ള

ഗായകന്‍: നജീം അര്‍ഷാദ് (കെട്ട്യോള്‍ ആണെന്റെ മാലാഖ,

ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)

ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

ബാലതാരം(ആണ്‍) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)

ബാലതാരം(പെണ്‍);കാതറിന്‍ ബിജി (നാനി)

കഥാകൃത്ത്: ഷാഹുല്‍ അലി (വരി)

ചിത്രസംയോജകന്‍: കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ് )

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍

ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി (ജല്ലിക്കെട്ട്)

ശബ്ദഡിസൈന്‍: വിഷ്ണു, ശ്രീശങ്കര്‍ (ഉണ്ട, ഇഷ്‌ക്)

മികച്ച ലാബ്/ കളറിസ്റ്റ്: ലിജു (ഇടം)

മേക്കപ്പ് : രഞ്ജിത് അമ്പാടി ( ഹെലന്‍)

വസ്ത്രാലങ്കാരം :അശോകന്‍ ആലപ്പുഴ ( കെഞ്ചിര)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) : ശ്രുതി രാമചന്ദ്രന്‍ (കമല)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍): വിനീത് (ബോബി- ലൂസിഫര്‍ ,അനന്തന്‍- അര്‍ജുന്‍)

നൃത്ത സംവിധാനം: ബൃന്ദ, പ്രസന്ന സുജിത് (മരയ്ക്കാര്‍ഛ അറബിക്കടലിന്റെ സിംഹി)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് : കുമ്പളങ്ങി നൈറ്റ്‌സ്‌

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ ( ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍)

മികച്ച കുട്ടികളുടെ ചിത്രം: നാനി (നിര്‍മ്മാതാവ്-ഷാജി മാത്യു, സംവിധായകന്‍- സംവിദ് ആനന്ദ്)

പ്രത്യേക ജ്യൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (വിഷ്വല്‍ എഫക്ട്‌സ്), ചിത്രം- മരക്കാര്‍: അറബിക്കടലിന്റെ സിഹം

മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും ഡോ.പി.കെ രാജശേഖരന്‍

മികച്ച ചലച്ചിത്ര ലേഖനം : മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

സംഗീത സംവിധാനം: ഡോ.വി. ദക്ഷീണാമൂര്‍ത്തി ( ശ്യാമരാഗം)

അഭിനയം: നിവിന്‍ പോളി (മൂത്തോന്‍)

അഭിനയം : അന്ന ബെന്‍ ( ഹെലന്‍)

Post a Comment

Previous Post Next Post

Join Whatsapp

Advertisement