ഒക്ടോബറിൽ വരുന്നത് ചുഴലിക്കാറ്റുകളുടെ കാലം. ഇതിന് അനുകൂലമാണ് അന്തരീക്ഷം. കഴിഞ്ഞ വർഷം 6 ചുഴലിക്കാറ്റുകളാണ് കേരളത്തിലുണ്ടായത്. ഇരട്ട ചുഴലിക്കാറ്റടക്കം ചരിത്രം തിരുത്തിയ നാലെണ്ണം അറബിക്കടലിലാണ് ഉണ്ടായത്. ഇത്തവണ ചുഴലികാറ്റുകൾ വർധിക്കാനുള്ള സാധ്യത വിലയിരുത്തുന്ന ഗവേഷകരുണ്ട്. ലാലിനോ പ്രതിഭാസം ചുഴലിക്കാറ്റ് വർധിക്കാൻ ഇടയാക്കുന്ന ഘടകമാണ്. പസഫിക് സമുദ്രത്തിലെ കിഴക്കുഭാഗത്ത് ചൂടു കുറഞ്ഞ തണുക്കുന്നതാണ് ലാലിനോ. നേരത്തെ ചൂടു കൂടാതെ എന്നാൽ തണുക്കാത്ത അവസ്ഥയായിരുന്നു. അതു മാറി കൂടുതൽ തണുക്കുന്ന സാഹചര്യത്തിൽ എത്തിനിൽക്കുന്നത് പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റ് ഉൾപ്പെടെ ഉണ്ടാകാൻ കാരണമാകും. ഇതിന്റെ പ്രതിഫലനങ്ങൾ ബംഗാൾ ഉൾക്കടലിലും മറ്റുമുണ്ടാകും. സമുദ്ര ഉപരിതലം ചൂടു പിടിക്കുന്നതും ചുഴലിക്കാറ്റിന് അനുകൂലമാണ്. എന്നാൽ അറബിക്കടലിൽ കഴിഞ്ഞ വർഷത്തിനു സമാനമായ പ്രശ്ന സാധ്യത ശാസ്ത്രലോകം കാണുന്നില്ല. അതിനാൽ കഴിഞ്ഞവർഷത്തെ അത്രയും ചുഴലിക്കാറ്റുകൾ ഉണ്ടാവാൻ ഇടയില്ല എന്ന് വിലയിരുത്തുന്ന ഗവേഷകരുമുണ്ട്. എങ്കിലും ചുഴലികാറ്റുകൾ നേരത്തെയുണ്ടാവും എന്നതിൽ തർക്കമില്ല. നിമിഷങ്ങൾക്കകം മാറിമറിയുന്ന അന്തരീക്ഷ ഘടകങ്ങൾ കൃത്യമായ പ്രവചനങ്ങൾ അസാധ്യമാക്കുന്നു. അതേസമയം ഒക്ടോബറിൽ രണ്ട് ന്യൂനമർദ്ദങ്ങൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബർ ഒന്നിന് ഒഡീഷ്യ രൂപപ്പെട്ട ന്യൂനമർദം കേരളത്തിൽ കുറച്ചു മഴ നൽകിയത് അല്ലാതെ മറ്റു പ്രവർത്തനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. കരയിലേക്ക് കയറി നിർവീര്യമാവുകയായിരുന്നു. ഈ മാസം ഒമ്പതോടെ ഉത്തര ആൻഡമാൻ ഭാഗത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാഹചര്യമുണ്ടെങ്കിലും കേരളത്തെ വല്ലാതെ ബാധിക്കാനിടയില്ല. തുടർന്ന് രണ്ടാഴ്ചയ്ക്കിടെ മറ്റൊരു ന്യൂനമർദ്ദ സാധ്യത കൂടിയ കാലാവസ്ഥ ഗവേഷകർ പറയുന്നു. കാലവർഷ പിന്മാറ്റം സജീവമാണ്. നിലവിലെ സാഹചര്യത്തിൽ തുലാവർഷം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന തുലാവർഷത്തിൽ ഇത്തവണ ശരാശരി മഴയാണ് പ്രതീക്ഷിക്കുന്നത്.

Post a Comment