കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നു അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.
Post a Comment