കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 93 ഗസ്റ്റ് ഓഫീസർമാരെ സെക്ടർ ഓഫീസർമാരായി നിയമിച്ച് കളക്ടർ


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 93 ഗസ്റ്റ് ഓഫീസർമാരെ സെക്ടർ ഓഫീസർമാരായി നിയമിച്ച് കളക്ടർ ടി.വി സുഭാഷ് ഉത്തരവിട്ടു. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായാണ് തദ്ദേശ സ്ഥാപനത്തിൽ സെക്ടർ ഓഫീസർമാരെ നിയമിച്ചത്. കണ്ണൂർ കോർപ്പറേഷനിൽ നാലു നഗരസഭകളിൽ, രണ്ടു പഞ്ചായത്തുകളിൽ ഒന്ന് എന്നിങ്ങനെ 93 ഓഫിസർമാർക്കാണ് ചുമതല. സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അധികാരങ്ങളോടെയാണ് നിയമനം. കോവിഡ് വ്യാപനം തടയാനായി നിലവിലുള്ള ആരോഗ്യം റവന്യൂ പോലീസ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തിൽ ശക്തിപ്പെടുത്തുന്നതിനാ ണ് സെക്ടർ ഓഫീസർമാരെ നിയമിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement