കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാന താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2333 ഗ്രാം സ്വർണം പിടികൂടി. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്.
തലശ്ശേരി സ്വദേശിനി ജസീലയിൽ നിന്ന് 1.64 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിന്റെ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 660 ഗ്രാം സ്വർണവുമുണ്ടായിരുന്നു. ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഇവരെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു.
Post a Comment