9 വാക്സീനുകളാണ് നിലവില്‍ പരീക്ഷണത്തിന്‍റെ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുന്നത്




ഈ വര്‍ഷാവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സീന്‍ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 9 വാക്സീനുകളാണ് നിലവില്‍ പരീക്ഷണത്തിന്‍റെ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുന്നത്. വാക്സീന്‍ പരീക്ഷണത്തിനും വിതരണത്തിനുമായി ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്ന കൂട്ടായ്മയായ കോവാക്സില്‍ 168 രാജ്യങ്ങള്‍ അംഗമായിട്ടുണ്ട്. . കൃത്യമായ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement