മാഹിയിൽ ഇന്ന് 9 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു




 9 പോസിറ്റീവ്  ഫലങ്ങളും റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതാണ്.

മാഹി ഗവ. മിഡിൽ സ്കൂളിനു സമീപം  ഒരു വീട്ടിൽ താമസിക്കുന്ന   അഞ്ച് പേരും, പാറക്കൽ ബീച്ചിൽ 12 വയസ്സുള്ള ഒരു കുട്ടിയും, പത്താം വാർഡിൽ, ഗ്രാമത്തിയിൽ പൊടിക്കളം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 68 വയസ്സുള്ള ഒരു പുരുഷനും,  ചാലക്കര സെന്റ് തെരേസ ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന ഒരു  42 കാരനും,  പന്തക്കൽ ഹസ്സൻ മുക്കിൽ  റിയാസ് സ്റ്റോറിനടുത്ത് താമസിക്കുന്ന ഒരു  20 കാരനും,   രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇന്ന് മാഹിയിൽ  248 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പോസിറ്റീവായിരുന്ന 15 പേര്‍ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 24-10-2020) - 119

Post a Comment

Previous Post Next Post

Join Whatsapp

Advertisement