പന്തക്കൽ പോലീസ് സ്റ്റേഷനിലെ 3 പോലീസ് ഉദ്യോഗസ്ഥർക്ക്
രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് -19 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
പുതുച്ചേരിയിൽ നിന്നും വന്നു ക്വാറന്റിനിൽ കഴിയുകയായിരുന്ന മാഹി ഡെന്റൽ കോളജിലെ ഒരു വിദ്യാർത്ഥിക്ക് ഇന്ന് കോവിഡ് -19 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇയ്യിടെ പാറക്കൽ പെട്രോൾ പമ്പിൽ പോസിറ്റീവ് ആയവരുടെ സമ്പർക്ക ത്തിൽ പെട്ട രണ്ടു പമ്പ് ജീവനക്കാർ കൂടി കോവിഡ്-19 ടെസ്റ്റിൽ പോസിറ്റിവായിട്ടുണ്ട്.
ഇന്നലെ പള്ളൂർ CHC യിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഒരു വയനാട് സ്വദേശിയുടെ സമ്പക്കത്തിൽ പെട്ട രണ്ടു പേർക്ക് ഇന്ന് കോവിഡ് -19 ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചു.
കോവിഡ്-19 പോസിറ്റീവായി മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.
Post a Comment