6 പോസിറ്റീവ് ഫലങ്ങളും റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കത്തിൽ ആയ മാഹി ഫയർ സർവീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന 51 വയസ്സുള്ള ഒരു സ്ത്രീക്ക്
ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
പന്തക്കൽ കോ-ഓപ്. ബാങ്കിന് സമീപം താമസിക്കുന്ന 59കാരന് ആരോഗ്യ വകുപ്പ് കോവിഡ് രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
കോഹിനൂർ ഫൂട്പാത്തിന് സമീപം താമസിക്കുന്ന 62 വയസ്സുള്ള ഒരു പുരുഷനും, 52 വയസ്സുള്ള ഒരു സ്ത്രീയും, പന്തക്കൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന ഒരു 22കാരനും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇടയിൽ പീടിക താമസിക്കുന്ന ഒറീസയിൽ നിന്നെത്തിയ ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് ഇന്ന്
നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു
ഇന്ന് മാഹിയിൽ 193 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 23 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 23-10-2020) - 125
Post a Comment