ഇതിൽ 52 പോസിറ്റിവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 6 റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
മുമ്പ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന 32 പേർ മാഹി ബീച്ച് പ്രദേശങ്ങളിലും, 6 പേർ ചാലക്കരയിൽ ഒരു വീട്ടിലും, 5 പേർ പാറക്കൽ പള്ളി പറമ്പ് കോളനിയിയിലും ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്.
കൂടാതെ ചെറുകല്ലായ്, ഹസ്സൻ മുക്ക്, ചാലക്കര എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ ഒരാൾ വീതം പോസിറ്റീവ് ആയിട്ടുണ്ട്.
3 പോലീസ്കാർക്കും, അവരുടെ സമ്പർക്കത്തിൽ പെട്ട 3 കുടുംബാംഗങ്ങൾക്കും ഇന്ന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇടയിൽ പീടിക ഫ്രഞ്ച് ബേക്കറിക്ക് സമീപം താമസിക്കുന്ന ഒരു 54 കാരനും, പന്തക്കൽ പൊതുജന വാനശാലക്ക് സമീപം താമസിക്കുന്ന 11 കാരനും, മാഹി പോലീസ് സൂപ്രണ്ട് ഓഫീസിനടുത്ത് താമസിക്കുന്ന 29 കാരിക്കും
രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് -19 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
പുതുച്ചേരിയിൽ നിന്നും വന്നു ക്വാറന്റിനിൽ കഴിയുകയായിരുന്ന മാഹി ഡെന്റൽ കോളജിലെ ഒരു വിദ്യാർത്ഥിനിക്ക് കോവിഡ് -19 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
പള്ളൂരിലെ ഒരു ചുമട്ടു തൊഴിലാളിക്ക് ഇന്ന് കോവിഡ് -19 ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചു.
പന്തക്കലിൽ താമസിക്കുന്ന 60 കാരനായ ഒരു ഓട്ടോ ഡ്രൈവർക്ക് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ കോവിഡ് ടെസ്റ്റിൽ ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്.
ഇന്ന് മാഹിയിൽ 301 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായി മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.
Post a Comment