ഇന്നത്തെ 34 പോസിറ്റിവ് ഫലങ്ങളും RTPCR ടെസ്റ്റിലൂടെ ലഭ്യമായതാണ്
സമ്പർക്കം വഴി, വളവിൽ അയ്യപ്പ ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ 4 പേരും, ESI ഡിസ്പെൻസറി, സതീഷ് ബേക്കറി, അവറോത്ത് സ്കൂൾ എന്നിവയുടെ സമീപത്തായി ഓരോ വീട്ടിൽ 3 പേർ വീതവും, പൂഴിത്തല 2 പേരും, VNPGHS സ്കൂളിനു അടുത്ത് ഒരാളും, പാറക്കൽ പെട്രോൾ പമ്പിലെ 2 ജീവനക്കാരും ഉൾപ്പെടെ 18 പേർ ഇന്ന് കോവിഡ്-19 ടെസ്റ്റിൽ പോസിറ്റിവായിട്ടുണ്ട്
രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് -19 ടെസ്റ്റിൽ ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 2 പേർ പൂഴിത്തലയിലും, ഒരാൾ ചൂടിക്കോട്ടയിലും, 3 പേർ മുണ്ടോക്ക് ഗവ. ക്വാർട്ടേഴ്സിലും, ഒരാൾ പാറക്കൽ ബീച്ച്, ഒരാൾ വളവിൽ ബീച്ച്, ഒരാൾ പത്താം വാർഡ്, 2 പേർ സതീഷ് ബേക്കറിക്ക് അടുത്ത് എന്നിവിടങ്ങളിലെ താമസക്കാ രാണ്
ESI ഡിസ്പെൻസറി യിലെ 2 ആരോഗ്യ പ്രവർത്തകരും ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽപ്പെടുന്നു.
പള്ളൂര്, ഈസ്റ്റ് പള്ളൂറ്, ചൊക്ലി രജിസ്ട്രാർ ഓഫീസിനു സമീപം, എന്നിവിടങ്ങളിലെ ഒരാൾ വീതം
മാഹി ആരോഗ്യ വകുപ്പിന്റെ രോഗ നിർണയ പരിശോധനയിൽ ഇന്ന് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 328 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായി മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു. പാറക്കൽ പെട്രോൾ പമ്പിന് സമീപത്തെ താമസക്കാരനായ 59 വയസ്സുള്ള ഒരു കോവിഡ് രോഗി ഇന്ന് മാഹി സർക്കാർ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
Post a Comment