'നിങ്ങളുടെ വാട്സ്ആപ് സ്റ്റാറ്റസ് 30 പേരിൽ കൂടുതൽ കാണാറുണ്ടോ എങ്കിൽ നിങ്ങൾക്ക് നേടാം ദിവസേനെ 500 രൂപ' രണ്ട് ദിവസമായി കേരളത്തിലുള്ള പലരുടെയും വാട്സാപ്പ് സ്റ്റാറ്റസ് ഇത്തരത്തിൽ ഉള്ളതാണ് . കൂടെ ഒരു വെബ്‌സൈറ്റ് ലിങ്കും വെച്ചാണ് പലരും ഇത് വ്യാപകമായി ഷെയർ ചെയ്യുന്നത് . എന്നാൽ ഇതിന് പിന്നിലെ കെണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് സൈബർ രംഗത്തെ വിദഗ്ദർ .
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ആ വെബ്‌സൈറ്റിൽ popads എന്ന ആഡ് നെറ്റ്‌വർക്ക് കണക്റ്റഡ് ആണ്. ഓരോരുത്തരും ഷെയർ ചെയ്യുന്നത് വഴി വെബ്സൈറ്റിന്റെ ട്രാഫിക് കൂടുകയും ഉണ്ടാക്കിയ വെബ്‌സൈറ്റ് വ്യക്തിക്ക് നല്ല രീതിയിൽ ads വഴി പണം സമ്പാദിക്കാനും കഴിയുന്നു. ഷെയർ ചെയ്യപ്പെടുന്നവർ വഞ്ചിതരാവുന്നു. കൂടാതെ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ വെച്ച് രെജിസ്റ്റർ ചെയ്യുന്നവരുടെ database മറ്റുള്ള ആവശ്യങ്ങൾക്ക് കൈമാറിയും വെബ്‌സൈറ്റ് ഉടമകൾക്ക് വ്യക്തിക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുന്നതാണ്.
ഇത്തരത്തിലുള്ള വ്യാജ വാർത്തകൾഷെയർ ചെയ്ത് ഇക്കൂട്ടരുടെ കെണിയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് സൈബർ വിദഗ്ദർ
Post a Comment