ഇതിൽ 10 പോസിറ്റിവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 17 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
മുൻപ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട - പെട്ടിപ്പാലത്തിനടുത്ത് ഒരു വീട്ടിൽ താമസിക്കുന്ന 4 പേർ, പൂഴിത്തല ബീച്ചിൽ 5 പേർ, ചെറുകല്ലായ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന ഒരു വീട്ടിലെ 3 പേർ, പാറക്കൽ, വളവിൽ എന്നീ ബീച്ചുകളിൽ 2 പേർ വീതം, ചൂടിക്കൊട്ട താമസിക്കുന്ന ടെലി ഹോസ്പിറ്റലിലെ ഒരു സ്റ്റാഫ് നഴ്സ്, ചാലക്കര ശ്രീ നാരായണ മഠത്തിന് സമീപം ഒരു വീട്ടിൽ താമസിക്കുന്ന 4 പേർ, ഫിഷറീസിലെ ജീവനക്കാരെന്‍റെ സമ്പർക്കത്തിൽപ്പെട്ട ഒരാൾ എന്നിവർ ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
ചെമ്പ്ര റേഷൻ കടക്ക് സമീപം താമസിക്കുന്ന ഓരാൾ, മണ്ടപ്പറമ്പത്ത് കോളനിയിൽ താമസിക്കുന്ന ഒരു ഓട്ടോ ഡ്രൈവർ, മാഹി റയിൽവേ സ്റ്റേഷൻ റോഡിൽ സർസ ബേക്കറിക്കടുത്ത് താമസിക്കുന്ന ഒരാൾ, സെമിത്തേരി റോഡിൽ താമസിക്കുന്ന ഒരാൾ, മാഹി സബ് ജയിലിനടുത്ത് താമസിക്കുന്ന ഒരാൾ, ചെറുകല്ലായ് താമസിക്കുന്ന ഒരു അന്യ സംസ്ഥാന തൊഴിലാളി എന്നിവർക്ക് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 242 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായി രുന്ന 12 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 14-10-2020) - 253
Post a Comment