കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി ആദ്യ ലോഡ് സവാള സംസ്ഥാനത്ത് എത്തി. നാഫെഡിൽനിന്നുള്ള 25 ലോഡാണ് തലസ്ഥാനത്ത് എത്തിയത്. ഇത് കിലോയ്‌ക്ക് 45 രൂപ നിരക്കിൽ ഹോർട്ടികോർപ് മുഖേന വിൽക്കും. 75 ടണ്ണാണ് ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് എത്തിക്കുന്നത്. കൂടുതൽ ലോഡ് സവാളയും ചെറിയ ഉള്ളിയും എത്തിക്കാനുള്ള ശ്രമത്തിലാണ്.
വിപണിയിൽ കിലോയ്‌ക്ക് 120 രൂപയാണ് നിലവിലെ സവാള വില. ചെറിയ ഉള്ളിക്ക് 100 കടന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാതിരുന്നതാണ് രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കിയത്.
Post a Comment