ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താൻ നിരന്തരമായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളിൽ ആപ്പ് പ്രവർത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ് വെയറോ ഹാർഡ് വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.
വാട്സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ ചില സ്മാർട്ട്ഫോണുകളിൽ ആവശ്യമായ സോഫ്റ്റ്വെയർ/ഹാർഡ്വെയർ വേണമെന്ന് ആപ്പ് ആവശ്യപ്പെടാറുണ്ട്. ഇക്കാരണത്താൽ ചില ഫോണുകളെ സേവന പരിധിയിൽ നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്.
അടുത്തവർഷം മുതൽ ആൻഡ്രോയിഡ് 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള ഫോണുകളിൽ മാത്രമേ വാട്സ്ആപ്പ് പ്രവർത്തിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഐഓഎസ് 9 അല്ലെങ്കിൽ അതിന്റെ മുകളിൽ വരുന്ന ഐ ഫോണുകളിൽ മാത്രമെ ആപ്പ് പ്രവർത്തിക്കൂ.
അതിനാൽ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാൾ പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അടുത്ത വർഷം
മുതൽ തങ്ങളുടെ ഫോണിൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. 2021 മുതൽ വാട്സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാർട്ട് ഫോണുകൾ ഇവയാണ് ആൻഡ്രോയ്ഡ് ഫോണുകൾ
സാംസങ് ഗാലക്സി എസ്2
മോട്ടറോള ഡ്രോയ്ഡ് റേസർ
എൽ.ജി ഒപ്ടിമസ് ബ്ലാക്
എച്ച്.ടി.സി ഡിസയർ
ഐ.ഒ.എസ്
ഐഫോൺ 4എസ്
ഐഫോൺ 5
ഐഫോൺ 5സി
ഐഫോൺ 5എസ്.
Post a Comment