ആരാധനാലയങ്ങളില്‍ ഒരേ സമയം പരമാവധി 20 പേർക്ക് മാത്രം അനുമതി



തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ഒരേ  സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും.

മസ്ജിദുകളിലെ വെളളിയാഴ്ച നടക്കുന്ന പ്രാര്‍ത്ഥനയ്ക്കും ചർച്ചകളിലെ  ഞായറാഴ്ച കുര്‍ബാനയ്ക്കും ആരാധനാലയങ്ങളുടെ  സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 40 പേരെ വരെ അനുവദിക്കും. അതേ സമയം ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കാനാണ് തീരുമാനം

Post a Comment

Previous Post Next Post

Join Whatsapp

Advertisement