ഇതിൽ 7 പോസിറ്റിവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 7 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
മുൻപ് കോവിഡ് പോസിറ്റീവ് രോഗം ഭേദമായ ചെറുകല്ലായി റിലേ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരാൾക്ക് സമ്പർക്കത്തിൽ വീണ്ടും രോഗം സ്ഥിരീകരിച്ചു. ചാലക്കര ശ്രീ നാരായണ മഠത്തിനടുത്തെ ഒരു വീട്ടിൽ
സമ്പർക്കത്തിൽപ്പെട്ട 4 പേർ, വളവിൽ ബീച്ചിൽ സമ്പർക്കത്തിൽപ്പെട്ട 3 പേർ, ചെമ്പ്രയിൽ ഒരു കുട്ടി ഉൾപ്പെടെ 2 പേർ, രണ്ടു ഹെൽത്ത് വർക്കർ എന്നിവർക്ക് ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
ബാംഗ്ലൂരിൽ നിന്ന് മടങ്ങി വന്ന, ചാലക്കര PMT ഷെഡ്ഡിന് അടുത്ത് താമസക്കാരനായ ഒരാൾക്ക് ഇന്ന് ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഒരു പന്തക്കൽ നിവാസിക്ക്, ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ
ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 215 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 61 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 16-10-2020) - 163.
ഒരു രോഗി ഐ.സി.യു. വിലും, 2 രോഗികൾ ഓക്സിജൻ സഹാത്തോടെയും കഴിയുന്നു.
Post a Comment